കോട്ടയം: സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യന്‍ കഞ്ചാവുമായി അറസ്റ്റില്‍.
തന്റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു. ദിലീപിന്റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നെങ്കിലും നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടി ഹോട്ടലിലെത്തിയതോടെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഹോട്ടലിലെത്തിയ കോട്ടയം വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ കസ്റ്റഡിയില്‍ എടുത്തു. ദിലീപിന്റെ പക്കല്‍ നിന്നും മൂന്നുഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാമത്തെ സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്. അതേസമയം കൂടെയുള്ളവരെ പോലിസ് ചോദ്യം ചെയ്തില്ല.
തിരക്കഥാകൃത്ത് ദിലീപ് കുര്യന്‍ കഞ്ചാവുമായി അറസ്റ്റില്‍