താമരശ്ശേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ജീപ്പിലും കാറിലും ഇടിച്ചു, മൂന്നുകുട്ടികളടക്കം ആറു പേര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing താമരശ്ശേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ജീപ്പിലും കാറിലും ഇടിച്ചു, മൂന്നുകുട്ടികളടക്കം ആറു പേര്‍ മരിച്ചു

കോഴിക്കോട്: ദേശീയ പാത താമരശ്ശേരി കൈതപ്പൊയിലില്‍ സ്വകാര്യ ബസ് ജീപ്പിലും കാറിലുമിടിച്ച് മൂന്നുകുട്ടികളടക്കം ആറുപേര്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരം. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശികളായ വടക്കേകര ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാന്‍ (എട്ട്), അബ്ദുല്‍ റഹ്്മാന്‍(63), ഭാര്യ സുബൈദ(53), ഹനാ ഫാത്തിമ(11), ജസ(ഒന്ന്), ജീപ്പ് ഡ്രൈവര്‍ വി.സി. പ്രമോദ് എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഒഴിച്ച് അഞ്ചുപേരും ഒരുകുടുംബത്തിലുള്ളവരാണ്. മൂന്നുപേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. പരിക്കേറ്റ ഒന്‍പതുപേരെ  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ കൈതപ്പൊയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കോഴിക്കോട്-മൈസൂര്‍ ദേശീയ പാതയില്‍ കൈതപ്പൊയിലാണ് അപകടം. വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന രാജഹംസം എന്ന ബസ് ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു. ബസ് നിയന്ത്രണം വിട്ടാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് മുഴുവനും തകര്‍ന്നിട്ടുണ്ട്. മുന്നിലുണ്ടായ കാറിനെ മറി കടക്കുന്നതിനിടേ നിയന്ത്രണം വിടുകയായിരുന്നു. സുല്‍ത്താന്‍ ബേേത്തരിയില്‍ വിനോദയാത്ര പോയിവരികയായിരുന്നു ജീപ്പിലുള്ളവര്‍. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

0Shares