
കാസര്‍കോട്: ശബരിമല ക്ഷേത്രത്തില്‍ ആചാരം സംരക്ഷിച്ചുകൊണ്ട് ആര്‍ക്ക് വേണമെങ്കിലും പ്രവേശിക്കാമെന്ന് മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. ശബരിമലയിലേക്ക് വിശ്വാസമുള്ളവര്‍ക്ക് അവിടുള്ള ആചാരങ്ങളനുസരിച്ച് പോകാം. പോകുന്നവര്‍ ആചാരം പാലിക്കണമെന്നുള്ള വിശ്വാസം തനിക്കുണ്ട്. അത് പാലിക്കാതെ ആര് പോയാലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അദ്ദേഹത്തിന്‍റെ വാക്കുകള്‍: “ഞാന്‍ ശബരിമലയില്‍ പോയ ഒരാളാണ്. യഥാര്‍ത്ഥ വിശ്വാസമുള്ള, വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. ഇതിനൊന്നും എന്‍റെ പാര്‍ട്ടിയില്‍ നിന്ന് എനിക്ക് വിലക്കുണ്ടായിട്ടില്ല. സുപ്രീം കോടതി വിധി നടപ്പാക്കേണ്ടതാണ്. അതിനെ കുറിച്ച് സര്‍ക്കാരാണ് പറയേണ്ടത്. നിലവിലുള്ള രീതി തുടരട്ടെയെന്നാണ് എന്‍റെ അഭിപ്രായം”.
