
കാസർകോട്: മഞ്ജുവിന്റെ ഉദാഹരണം സുജാത പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ പലയിടത്തും പകുതിയിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കവെ വന്‍ ആഘോഷമായാണ് ആരാധകര്‍ ദിലീപ് ചിത്രമായ രാമലീലയെ വരവേറ്റത്. ഉദാഹരണം സുജാത കേവലം 66 തിയേറ്ററുകളിൽ മാത്രം എത്തിയപ്പോൾ രാമലീല
129 തിയേറ്ററുകളിലായി വൈഡ് റിലീസ് ആയിരുന്നു. റിലീസിനു മുന്‍പു തന്നെ സോഷ്യല്‍ മീഡിയയിലൂടെ വന്‍പബ്ലിസിറ്റിയാണ് രാമലീലയ്ക്ക് ലഭിച്ചത്. തിയേറ്ററുകളിലും അത് കൃത്യമായി പ്രതിഫലിക്കുന്നുണ്ട്.

സിനിമയെന്നത് അണിയറയിലെ ഒരുകൂട്ടം ആളുകളുടെ ആകെ ശ്രമഫലമാണ്, അതുകൊണ്ടു തന്നെ ദിലീപിനെ നടിയെ ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തത് സിനിമയെ ബാധിക്കരുത് എന്ന് രാമലീലയുടെ അണിയറക്കാർ റിലീസിന് മുൻപ് ജനങ്ങളോട് അഭ്യർതിഥിച്ചിരുന്നു. എന്നാൽ ചിത്രം ഹിറ്റ് ആയതോടെ ദിലീപിന് ജനകീയ കോടതിയിലെ വിജയൻ എന്ന രീതിയിലാണ് അണിയറ പ്രവർത്തകരും സിനിമാ മേഖലയിൽ നിന്നുള്ളവരും ഇതിനെ വിലയിരുത്തിയത്. ഇത് വരും ദിവസങ്ങളിൽ ചിത്രത്തെ ബാധിക്കുമോ എന്നത് കണ്ടറിയണം.
നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ഹൗസ്ഫുളാണ്. ഉദാഹരണം സുജാത പ്രദര്‍ശിപ്പിക്കുന്ന പല തിയേറ്ററുകളിലും വേണ്ടത്ര ആള്‍ക്കാരില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഉദാഹരണം സുജാത പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ പലയിടത്തും പകുതിയിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കവെയാണ് ആദ്യ ഷോ പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ശ്രീയില്‍ 336 സീറ്റുകളില്‍ 96 എണ്ണം മാത്രമാണ് ആദ്യ ഷോയ്ക്ക് വേണ്ടി വിറ്റുപോയത്.
