തളിപ്പറമ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing തളിപ്പറമ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സി.പി.എം

കാസർകോട് മണ്ഡലത്തിലെ തളിപ്പറമ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തുവെന്ന് ആരോപണം. ഇതിന്‍റെ ദൃശ്യങ്ങള്‍ സി.പി.എം പുറത്തുവിട്ടു. യു.ഡി.എഫിന്‍റെ പ്രവർത്തകർ ഒന്നിലേറെ വോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് സി.പി.എം പുറത്ത് വിട്ടത്.

ഇതോടൊപ്പം പാമ്പുരുത്തിയിലെ ബൂത്ത് കയ്യേറാൻ ശ്രമം നടന്നുവെന്നും സി.പി.എം ആരോപിച്ചു. ഇടതുമുന്നണിയുടെ ബൂത്ത് ഏജന്റിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയില്‍ ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. എ മജീദ് പ്രതികരിച്ചു. അനസ് കെ, മുബശിർ , സാദിഖ് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

0Shares