തളങ്കര സ്വദേശിയുടെ കൊലപാതകം: കൊലയാളികള്‍ക്ക് സഹായം ചെയ്തു കൊടുത്ത മൂന്നു പേരെ അറസ്റ്റ് ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing തളങ്കര സ്വദേശിയുടെ കൊലപാതകം: കൊലയാളികള്‍ക്ക് സഹായം ചെയ്തു കൊടുത്ത മൂന്നു പേരെ അറസ്റ്റ് ചെയ്തു.

കാസര്‍കോട്: യുവാവിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചെട്ടുംകുഴി സ്വദേശി മന്‍സൂര്‍ അലി(42) യെയാണ് ബുധനാഴ്ച്ച വൈകിട്ട് മഞ്ചേശ്വരത്തെ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണ ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതക സംഘത്തില്‍ ഒമ്പത് പേരുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.

ബായാറിലെ ഒരു സഹകരണ സംഘത്തില്‍ നിന്നും പണയ സ്വര്‍ണം എടുത്ത് നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ മന്‍സൂര്‍ അലിയെ ബായാറിലേക്ക് വിളിച്ച് വരുത്തിയത്. സ്വര്‍ണത്തിന്റെ വിലയായി ലഭിക്കുന്ന പണം കൈയ്യിലുള്ള ബാഗിലാണ് മന്‍സൂര്‍ അലി സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും മൂന്നു ലക്ഷം രൂപ മന്‍സൂര്‍ അലി തന്റെ പാന്റിന്റെ പോക്കറ്റിലേക്ക് മാറ്റിയിരുന്നു. ബാഗിലുള്ള പണം തട്ടിയെടുത്ത് മന്‍സൂര്‍ അലിയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. ബയാര്‍ മുളിഗദെ സ്വദേശിയെയും മഞ്ചേശ്വരം സ്വദേശികളായ രണ്ടു പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

0Shares