
വടകരയിലെ സി.പി.എം വിമത സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിന് വെട്ടേറ്റ സംഭവത്തിൽ സി.പി.എമ്മിനും തനിക്കുമെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടി നൽകി വടകര എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജൻ. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള നുണപ്രചരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സി. ഒ. ടി. നസീറിനെ സി.പി.എം പുറത്താക്കിയെന്നതടക്കമ്മുള്ള വ്യാജപ്രചരണങ്ങളാണ് പല കേന്ദ്രങ്ങളും നടത്തുന്നതെന്നും എന്നാൽ ഇവ തെറ്റാണെന്നും പി. ജയരാജൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് സി. ഒ. ടി. നസീറിന് വെട്ടേറ്റ സംഭവത്തിൽ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് പങ്കുണ്ടെന്നാണ്. എന്നാൽ വ്യക്തിപരാമായി നസീറുമായി നല്ല സൗഹൃദം പുലർത്തുന്ന ആളാണ് താന്നെന്നും നസീറിനോട് സംസാരിച്ചപ്പോൾ അക്രമത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പറഞ്ഞതായി പി. ജയരാജൻ വ്യക്തമാക്കി.
സി.പി.എം ഈ അക്രമത്തെ അംഗീകരിക്കുന്നില്ലെന്നും അക്രമം നടത്തിയവർക്കെതിരെ കർശന നിയമനടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിൽ സി. ഒ. ടി നസീറിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
