
വടകര: വടകര മണ്ഡലത്തിലെ വോട്ടിംഗ് നില പുറത്തു വരുമ്പോള്‍ സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള തലശേരിയിലും കൂത്തുപറമ്പിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. ആദ്യ മണിക്കൂറുകളില്‍ 20 ശതമാനത്തോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഇടതുപക്ഷം പ്രതീക്ഷിച്ച ലീഡ് പി.ജയരാജന് നേടാനായില്ല.

ആകെ 18.80 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോൾ വടകരയിൽ 4777 വോട്ടിന്റെ മുൻതൂക്കമാണ് കെ . മുരളീധരനുള്ളത്. ഇദ്ദേഹത്തിന് 96000 വോട്ടും പി. ജയരാജന് 91000 വോട്ടും ലഭിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ എന്‍.ഡി.എ സ്ഥാനാർത്ഥി ബഹുദൂരം പിന്നിലാണ്. ആകെ 13590 വോട്ടാണ് ബി.ജെ.പിയുടെ ഇതുവരെയുള്ള നേട്ടം.
