തലയോട്ടിയേന്തിയും ചത്ത പാമ്പിനെ കടിച്ചും സമരം നടത്തി എന്നിട്ടും രക്ഷയില്ല: അവസാനം കര്‍ഷകര്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing തലയോട്ടിയേന്തിയും ചത്ത പാമ്പിനെ കടിച്ചും സമരം നടത്തി എന്നിട്ടും രക്ഷയില്ല: അവസാനം കര്‍ഷകര്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു.

ന്യൂഡല്‍ഹി: കര്‍ഷക വായ്പ്പകള്‍ എഴുതി തള്ളണമെന്നും കര്‍ഷകര്‍ക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മൂന്നാഴ്ച്ചയിലധികമായി ജന്തര്‍മന്ദറില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തുണിയുരിഞ്ഞ് സമരം നടത്തി. പ്രധാനമന്ത്രിയെ കാണാന്‍ ഏഴ് കര്‍ഷകരടങ്ങുന്ന കൂട്ടം സമരവേദിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു.

എന്നാല്‍ ഇവര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് പരാതി ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് മടങ്ങുന്നതിനിടയില്‍ ഒരു കര്‍ഷകന്‍ തുണിയുരിഞ്ഞ് പ്രധിഷേധിക്കുകയായിരുന്നു.

 

0Shares