
തൂത്തുക്കുടി: തുത്തുക്കുടിയിലെ മണികാപുരത്ത് ട്രാന്‍സ്‍ജെൻഡറായ പൂജാരിയുടെ മൃതദേഹം തലയറുത്തനിലയിൽ. രാജാത്തി എന്ന ട്രാന്‍സ്‍ജെൻഡറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. മാരിയമ്മന്‍ കോവിലിലെ പൂജാരിയായിരുന്നു കൊല്ലപ്പെട്ട രാജാത്തി.

സംഭവത്തിൽ ഒരു കട ഉടമയെ പോലീസ് ചോദ്യം ചെയ്തു. മറ്റൊരു ട്രാന്‍സ്‍ജെൻഡറുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും ഇത് രാജാത്തി എതിര്‍ത്തിരുന്നെന്നും പറയപ്പെടുന്നു. ഈ എതിർപ്പാണോ കൊലപാതകത്തിന് കാരണമെന്നാണ് സംശയം.
