മംഗളൂരു: ബസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. അഞ്ചു മലയാളി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുഞ്ചത്തൂര്‍ സ്വദേശികളായ ഇമ്രാന്‍(20), ഫയാസ്(19), മറ്റു മൂന്നുപേര്‍ക്കാണ് പരിക്ക്. എല്ലാവരും മംഗളൂരു മിലാഗ്രേസ് കോളജിലെ വിദ്യാര്‍ഥികളാണ്. ശനിയാഴ്ച രാവിലെ പത്തുമണിയോടെ തലപ്പാടി ജംങ്ഷനില്‍ വച്ചായിരുന്നു സംഭവം. തലന്നാള്‍ നടന്ന സംഭവത്തെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഹൊസങ്കടി സ്വദേശികളായ പത്തു വിദ്യാര്‍ഥികളാണ് സംഘമായി എത്തി മര്‍ദ്ദനം നടത്തിയത്. മറ്റു യാത്രക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടും അക്രമം തുടരുകയായിരുന്നു. ബസിന് പുറത്തുവച്ചും അക്രമിച്ച സംഘം കൂടുതല്‍ ആളുകള്‍ തടിച്ചുകൂടിയതോടെ സ്ഥലം വിടുകയായിരുന്നു.
കാസര്‍കോട് മംഗളൂര്‍ പാതിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സംഭവം തുടര്‍ക്കഥയാകുന്നത്. പോലിസിന് തന്നെ തലവേദനയാണ് സൃഷ്ടിക്കുന്നത്. പോലിസ് കാവലിലാണ് മംഗളൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വര്‍ഷങ്ങളായി മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നത്. തലപ്പാടിയിലെ അക്രമ സംഭവത്തില്‍ ഉള്ളാള്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തലപ്പാടിയില്‍ ബസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; മലയാളികളായ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്