തമിഴ് സിനിമാ താരം സിമ്പുവിൻ്റെ അനുജൻ ഇസ്ലാം മതം സ്വീകരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ് സിനിമാ താരം സിമ്പുവിൻ്റെ അനുജൻ ഇസ്ലാം മതം സ്വീകരിച്ചു

ചെന്നൈ: തമിഴ് താരം സിമ്പുവിൻ്റെ അനുജൻ ‘കുരലരസന്‍’ ഇസ്ലാം മതം സ്വീകരിച്ചു. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ഇസ്ലാം മതം സ്വീകരിച്ചത്. ചെന്നൈ മൗണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന മക്കാ മസ്ജിദില്‍ വെച്ചാണ് മതപണ്ഡിതന്മാര്‍ അദ്ദേഹത്തിന് ശഹാദത്ത് കലിമ ചൊല്ലി കൊടുത്തത്. സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവർ എടുക്കുന്ന നല്ല തീരുമാനങ്ങളെ പിന്തുണക്കുമെന്നും പിതാവ് രാജേന്ദര്‍ വ്യക്തമാക്കി.

നടനായും സംഗീത സംവിധായകനായും കുരലരസന്‍ തമിഴ് സിനിമാ മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ പുരസ്‌കാരം നേടിയിട്ടുള്ള നടനാണ്. സിമ്പുവിൻ്റെ ചിത്രമായ ‘ഇത് നമ്മ ആളില്‍’ സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

0Shares