തമിഴ്‌നാട്ടിൽ കോൺഗ്രസ് പൊതുയോഗത്തിന്‍റെ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകൻ പകര്‍ത്തിയത്ഒഴിഞ്ഞ കസേരകളുടെ ചിത്രം ; പിന്നെ നടന്നത് ക്രൂര മര്‍ദ്ദനം (വീഡിയോ)

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ്‌നാട്ടിൽ കോൺഗ്രസ് പൊതുയോഗത്തിന്‍റെ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകൻ പകര്‍ത്തിയത്ഒഴിഞ്ഞ കസേരകളുടെ ചിത്രം ; പിന്നെ നടന്നത് ക്രൂര മര്‍ദ്ദനം (വീഡിയോ)

കോണ്‍ഗ്രസ് പാര്‍ട്ടി പൊതുയോഗത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തമിഴ്നാട്ടിലെ വിരുത്നഗറില്‍ ഇന്നലെയായിരുന്നു സംഭവം.
ഒരു തമിഴ് വാരികയിലെ ഫോട്ടോഗ്രാഫറായ ആര്‍.എം മുത്തുരാജാണ് ആക്രമത്തിനിരയായത്. ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുത്തുരാജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമ്മേളനത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ ഒരുസംഘം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ദൃശ്യം പുറത്തുവിട്ടത്. അക്രമണത്തിനിടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മൈക്കിലൂടെ വിളിച്ച് ചോദിക്കുന്നതും കേള്‍ക്കാം.

0Shares