തമിഴ്നാട്ടില്‍ ഒരു കിലോ തക്കാളിയുടെ മൊത്തവില 5 രൂപ; ഇത് കേരളത്തിൽ എത്തുമ്പോൾ കിലോയ്ക്ക് 35 രൂപ !!

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ്നാട്ടില്‍ ഒരു കിലോ തക്കാളിയുടെ മൊത്തവില 5 രൂപ; ഇത് കേരളത്തിൽ എത്തുമ്പോൾ കിലോയ്ക്ക് 35 രൂപ !!

കേരളത്തിൽ ഒരു കിലോ തക്കാളിയുടെ വില 35 രൂപ. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന തക്കാളിക്ക് അവിടെ വില കിലോയ്ക്ക് പത്ത് രൂപ മാത്രം ഉള്ളപ്പോഴാണ് കേരളത്തില്‍ തക്കാളി കിലോയ്ക്ക് 35 രൂപ നിരക്കില്‍ വില്‍ക്കുന്നത്. മൊത്ത വിപണിയിലാകട്ടെ അഞ്ച് രൂപ മാത്രമാണ് തക്കാളി വില. കൃഷിയിടങ്ങളില്‍ വില ഇടിഞ്ഞിട്ടും അതിന്‍റെ നേട്ടം ലഭിക്കാത്ത വിധത്തില്‍ കച്ചവടക്കാര്‍ ചൂഷണം ചെയ്യുകയാണ് മലയാളികളെ.

ഇപ്പോള്‍ തക്കാളിക്ക് വില കുറച്ചാല്‍ ഓണക്കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയാണ് ഇതിനു പിന്നില്‍. തമിഴ് നാട്ടില്‍ കൃഷി ചെയ്യുന്ന തക്കാളിയില്‍ ഏറിയ പങ്കും വരുന്നത് കേരളത്തിലേക്കാണ്. പൊള്ളാച്ചി, ഉദുമല്‍പ്പേട്ട, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദിവസേന അന്‍പത് മുതല്‍ എഴുപത് ലോഡ് വരെ തക്കാളിയാണ് സംസ്ഥാനത്ത് എത്തുന്നത്.

0Shares