‘തന്‍റെ വിവാഹമാണ് ഈ മാസം’:വുഹാനില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് യുവതി

  • Post category:news
  • Reading time:1 min read
You are currently viewing ‘തന്‍റെ വിവാഹമാണ് ഈ മാസം’:വുഹാനില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് യുവതി

തന്‍റെ വിവാഹമാണ് ഈ മാസം.വുഹാനില്‍ നിന്ന് തിരികെ നാട്ടിലെത്താന്‍ സഹായിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് യുവതി. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ ജ്യോതിയാണ് വീഡിയോയിലൂടെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. വുഹാനില്‍ നിന്നുമെത്തിയ ആദ്യ സംഘത്തിനൊപ്പം വരേണ്ടതായിരുന്നു താനെന്നും എന്നാല്‍ പനി ഉണ്ടായതിനാല്‍ സംഘത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും ജ്യോതി പറയുന്നു.

“ഞാനും എന്‍റെ സഹപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന 58 പേരും വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ സംഘത്തില്‍ നാട്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഞങ്ങളില്‍ രണ്ടുപേര്‍ക്ക് പനി ഉണ്ടായിരുന്നതിനാല്‍ ആദ്യ സംഘത്തിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുുവദിച്ചില്ല. അടുത്ത തവണ കൊണ്ടുപോകാമെന്നാണ് അപ്പോള്‍ അറിയിച്ചത്.എന്നാല്‍, വൈകീട്ട് രണ്ടാമത്തെ സംഘത്തിലും ഞങ്ങളെ കൊണ്ടുപോകാന്‍ സാധിക്കില്ല എന്നായിരുന്നു അധികൃതരുടെ നിലപാട്.

മാത്രമല്ല, ഞങ്ങള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നോ, ഇല്ലെന്നോ ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.എന്നാല്‍ ഇപ്പോള്‍ തനിക്ക് പനിയില്ല,കൊറോണയുടെ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ജ്യോതി പറയുന്നു. ഞങ്ങള്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് തെളിയിക്കാന്‍ വൈദ്യപരിശോധനയ്ക്ക് തയാറാണെന്നും യുവതി വീഡിയോയില്‍ പറയുന്നു. പനിയുണ്ടായതിനാല്‍ ജ്യോതിയടക്കം പത്ത് ഇന്ത്യക്കാരെ വുഹാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടു സംഘങ്ങളിലും ഉള്‍പ്പെടുത്തിയിരുന്നില്ല.

0Shares