തന്നെ പീഡിപ്പിക്കുന്നത് ചിത്രങ്ങളിലൂടെ വരച്ചു കാട്ടി എട്ടു വയസ്സുകാരി: അമ്മാവനെതിരെയുള്ള തെളിവായി ചിത്രങ്ങള്‍ സ്വീകരിച്ച് കോടതി.

  • Post category:news
  • Reading time:1 min read
You are currently viewing തന്നെ പീഡിപ്പിക്കുന്നത് ചിത്രങ്ങളിലൂടെ വരച്ചു കാട്ടി എട്ടു വയസ്സുകാരി: അമ്മാവനെതിരെയുള്ള തെളിവായി ചിത്രങ്ങള്‍ സ്വീകരിച്ച് കോടതി.

ന്യൂഡല്‍ഹി: രണ്ട് വര്‍ഷം മുമ്പ് ബലാത്സംഗത്തിനിരയായ കുട്ടി അന്ന് വരച്ച ക്രയോണ്‍സ് ചിത്രങ്ങള്‍ തെളിവായെടുത്ത് കോടതി. ഇപ്പോള്‍ പത്ത് വയസ്സായ കുട്ടിയെ രണ്ട് വര്‍ഷം മുമ്പാണ് അമ്മാവന്‍ പീഡിപ്പിച്ചിരുന്നത്. ഇതിന്റെ തെളിവായാണ് കുട്ടി വരച്ച ചിത്രങ്ങള്‍ കോടതി സ്വീകരിച്ചത്. അമ്മ മരിച്ചതോടെ മദ്യപാനിയായ അച്ഛന്‍ എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. അവിടെ വച്ചാണ് അവരുടെ ഭര്‍ത്താവ് കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുന്നത്. പീഡനം സഹിക്കാന്‍ വയ്യാതെ നാടു വിടാനൊരുങ്ങിയ പെണ്‍കുട്ടിയെ ഒരു ബസ്സില്‍ നിന്നാണ് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടന്നിട്ടുള്ളതായി കണ്ടെത്തിയത്. ശിശു അവകാശ വിഭാഗത്തിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി എല്ലാം തുറന്ന് പറയുകയായിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയ്ക്കിടെയാണ് കുട്ടി വരച്ച ക്രയോണ്‍സ് ചിത്രങ്ങള്‍ പീഡനത്തിന് അമ്മാവനെതിരെയുള്ള തെളിവായി കോടതി സ്വീകരിച്ചത്. തനിക്കെതിരേ നടന്ന പീഡനത്തെക്കുറിച്ചുള്ള കുട്ടിയുടെ കാഴ്ചപ്പാട് ആയി കോടതി ഈ ചിത്രത്തെ വിലയിരുത്തി. വീട്ടിനുള്ളില്‍ പൂര്‍ണ്ണ നഗ്നയാക്കി ആരോ ബലാത്സംഗം ചെയ്തു എന്നതാണ് ചിത്രം സൂചിപ്പിക്കുന്നതെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് അമ്മാവന് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും കോടതി ചുമത്തി. നഷ്ടപരിഹാരമായി മൂന്ന് ലക്ഷം ബാങ്കില്‍ നിക്ഷേപിക്കാനും കോടതി വിധിച്ചു.

0Shares