കാസര്‍കോട്: മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവും ചേര്‍ന്ന് തന്നെ ട്രാപ്പിലാക്കി രാജിവെപ്പിക്കുകയായിരുന്നുവെന്ന് കുറ്റിക്കോല്‍ പഞ്ചായത്തംഗം സുനീഷ് ജോസഫ്. മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എ.ടി ജോസഫും, കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ പഞ്ചായത്തംഗം ജോസഫ് പാറത്തട്ടേലും ചേര്‍ന്ന് രാജി എഴുതിവാങ്ങിക്കുകയായിരുന്നുവെന്നും തന്റെ രാജി സ്വീകരിക്കരുതെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതായും സുനീഷ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ മൂന്നിനാണ് സുനീഷ് ജോസഫ് രാജിക്കത്ത് നല്‍കിയതായി വാര്‍ത്ത വന്നത്. രാജി പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവര്‍ ബി.ജെ.പിയുടെ വൈസ് പ്രസിഡണ്ടുമായി ചേര്‍ന്ന് രാജിക്കത്ത് തന്നോട് നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങി അവധിയിലുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ വീട്ടില്‍ ചെന്ന് ഏല്‍പിക്കുകയായിരുന്നുവെന്ന് സുനീഷ് ആരോപിച്ചു. യു.ഡി.എഫിലെ അഞ്ചംഗങ്ങളും ബിജെപിയുടെ മൂന്ന് അംഗങ്ങളും ചേര്‍ന്നാണ് സ്വതന്ത്രനായ സുനീഷ് ജോസഫിന്റെ പിന്തുണയോടെ കുറ്റിക്കോല്‍ പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും സ്വതന്ത്രസ്ഥാനാര്‍ഥിയായി ജയിച്ച സുനീഷ് പിന്തുണച്ചിരുന്നു. അതിനിടേ വാര്‍ഡില്‍ തന്നെ വിജയിപ്പിച്ച കമ്മിറ്റിയുമായി ആലോചിക്കാതെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്കു വേണ്ടി രാജി വെക്കേണ്ടി വന്നിരുന്നു. ഇക്കാര്യത്തില്‍ പല ഭാഗത്തു നിന്നും വിമര്‍ശനവും സമ്മര്‍ദവും രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി നല്‍കാന്‍ തീരുമാനിച്ചതെന്ന് സുനീഷ് വ്യക്തമാക്കി. തുടര്‍ന്നാണ് ബി.ജെ.പിയുടെ വൈസ് പ്രസിഡണ്ടുമായി ചേര്‍ന്ന് തന്റെ രാജിക്കത്ത് സെക്രട്ടറിയെ ഏല്‍പിച്ചതായി അറിയുന്നത്. ഉടന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി അറിച്ചതായി സുനീഷ് പറഞ്ഞു.
അതേ സമയം സുനീഷുമായി യാതൊരു ബന്ധവുമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം രാജി വച്ചതെന്നും പഞ്ചായത്തംഗം ജോസഫ് ജോസഫ് പാറത്തട്ടേല്‍ ചാനല്‍ ആര്‍. ബിയോട് പ്രതികരിച്ചു. നിര്‍ബന്ധിച്ച് രാജിക്കത്ത് എഴുതി വാങ്ങിയെന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്. പഞ്ചായത്തിലോ വാര്‍ഡിലോ സുനീഷ് എത്തിച്ചേരാത്തത് സംബന്ധിച്ച് നാട്ടുകാര്‍ക്കിടയില്‍ പരാതിയുണ്ട്. ഗ്രാമസഭയിലോ, പഞ്ചായത്ത് യോഗത്തിലോ പങ്കെടുക്കാറില്ല. ഞായറാഴ്ച വികാരിയെ കണ്ടാണ് സുനീഷ് രാജിക്കത്ത് ഒരുക്കിയത്. പിന്നീട് പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ട് ഏല്‍പിച്ചെന്ന വിവരമാണ് എനിക്ക് ലഭിച്ചതെന്നു ജോസഫ് വ്യക്തമാക്കി. അതേസമയം സുനീഷ് കോണ്‍ഗ്രസിലേക്ക് തന്നെ ചേക്കേറാനുള്ള അടവാണ് കാട്ടുന്നതെന്ന അരോപണവും ശക്തമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നതായും വിവരമുണ്ട്. എന്നാല്‍ കുറ്റിക്കോലില്‍ ബി.ജെ.പിയെ തലോടുന്ന സമീപനം പുലര്‍ത്തുന്ന കോണ്‍ഗ്രസ് ഇടതു നേതൃത്വം ഭരണസമിതിയിലെത്തുന്നത് തടയാനാണ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയാരോപണം.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(06.06.2018)
ഇന്നത്തെ ചോദ്യം
കേരളത്തിലെ ഏറ്റവും ചെറിയ നദി?
A). ചന്ദ്രഗിരി
B). മഞ്ചേശ്വരം
C). നെയ്യാര്‍
D). ചാലിയാര്‍
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (05.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: വയനാട്
വിജയി: രിസ ഫാത്തിമ, നെല്ലിക്കുന്ന്, കാസര്‍കോട്.