
കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി നമ്മുടെ തനതായ കാര്‍ഷിക സംസ്‌കൃതി തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഞാറുനട്ടു. തെയ്യം കെട്ട് ആവശ്യമായ മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും കൃഷി ചെയ്യുന്നതിന്റെ ഭാഗമായി അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ തുളിച്ചേരി വെള്ളച്ചാല്‍ വയലില്‍ 22 എക്കര്‍ തരിശുഭൂമിയില്‍ കൃഷി വകുപ്പ് കൃഷി വിജ്ഞാന്‍ കേന്ദ്രം കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടേയാണ് ഞാറ് നടല്‍. രണ്ടാംവിള കൃഷിയിറക്കല്‍ ഞാറുനടീല്‍ ചടങ്ങ് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി. വി. രമേശന്‍ മുഖ്യാതിഥിയായിരുന്നു.
കാഞ്ഞങ്ങാട് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാരാധാകൃഷ്ണന്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം വി രാഘവന്‍, ജില്ലാ കൃഷിഓഫീസര്‍ പി.ജി. ചന്ദ്രമതി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സുഷമ കൃഷി വിജ്ഞാന കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മനോജ് കുമാര്‍ ടി. എസ്. മടിയന്‍ കുലോം ട്രസ്റ്റി എന്‍. വി. അരവിന്ദാക്ഷന്‍ നായര്‍, പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം ഭരണസമിതി പ്രസിഡന്റ് കണ്ണന്‍കുഞ്ഞി, കുമ്മണര്‍ കളരി ഭരണസമിതി പ്രസിഡന്റ് വേണുഗോപാലന്‍, കല്യാല്‍ മുച്ചിലോട്ട് ഭരണസമിതി പ്രസിഡന്റ് സി വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വേണുരാജ് കോടോത്ത് സ്വാഗതവും കുമാരന്‍ ഐശ്വര്യ നന്ദിയും പറഞ്ഞു.