പള്ളിക്കര: തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പുരുഷ-വനിതാ വോളി ഫെസ്റ്റിന്റെ ആവേശകരമായ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ സതേണ്‍ റെയില്‍വെയും സായി തലശ്ശേരിയുമായുള്ള മത്സരം കാണികള്‍ക്ക് ആവേശകരമാക്കി രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വിജയിച്ച് സതേണ്‍ റെയില്‍വെ തുടര്‍ച്ചയായ മൂന്നാം വിജയം കരസ്ഥമാക്കി സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ് മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ക്ക് സായി തലശ്ശേരിയായിരുന്നു മുന്നിട്ട് നിന്നത്. പുരുഷ വിഭാഗ മത്സരങ്ങളില്‍ കൊച്ചിന്‍ കസ്റ്റംസ് ഒന്നിനെതിരെ മൂന്നുസെറ്റുകള്‍ക്ക് സതേണ്‍ റെയില്‍വെയെ പരാജയപ്പെടുത്തി.
രണ്ടാമത്തെ മത്സരത്തില്‍ ഐ.സി.എഫ് ചെന്നൈയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ നേവി വിജയിച്ചു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വെ സായി തലശ്ശേരിയുമായി ഏറ്റുമുട്ടും. പുരുഷവിഭാഗത്തില്‍ കൊച്ചിന്‍ കസ്റ്റംസ് മുംബൈ സ്‌പൈക്കേസുമായും ,കെ.എസ്.ഇ.ബി ഐ.സി.എഫ് ചെന്നൈയുമായും ഏറ്റുമുട്ടും. ശനിയാഴ്ച സെമി ഫൈനല്‍ മത്സരം ആരംഭിക്കും.
തച്ചങ്ങാട് വോളി ഫെസ്റ്റില്‍ സതേണ്‍ റെയില്‍വേക്കും കൊച്ചിന്‍ കസ്റ്റംസിനും വീണ്ടും വിജയം