ഡ്രൈവിങ് ലൈസന്‍സെന്ന കടമ്പ കൂടുതല്‍ ദുഷ്‌കരമാവുന്നു; ഏപ്രില്‍ മുതല്‍ ലൈസന്‍സ് പരീക്ഷയില്‍ മാറ്റങ്ങള്‍!

  • Post category:news
  • Reading time:1 min read
You are currently viewing ഡ്രൈവിങ് ലൈസന്‍സെന്ന കടമ്പ കൂടുതല്‍ ദുഷ്‌കരമാവുന്നു; ഏപ്രില്‍ മുതല്‍ ലൈസന്‍സ് പരീക്ഷയില്‍ മാറ്റങ്ങള്‍!

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സെന്ന കടമ്പ കൂടുതല്‍ ദുഷ്‌കരമാവുന്നു. ഏപ്രില്‍ ഒന്നു മുതല്‍ കാര്യങ്ങളെല്ലാം അടിമുറി മാറുകയാണ്. ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ ഏപ്രില്‍ മുതല്‍ മൂന്നു ഘട്ടങ്ങളിലായാവും നടക്കുക. എച്ചിനു പുറെ ഇനി പാര്‍ക്കിങ്, ഗ്രേഡിയന്റ് ടെസ്റ്റുകളിലും ജയിച്ചെങ്കില്‍ മാത്രമേ ലൈസന്‍സ് ലഭിക്കൂ. ഫെബ്രുവരി മുതല്‍ തന്നെ പുതിയ രീതിയില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഡ്രൈവിങ് സ്‌കൂളുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു. ഇലക്ട്രോണിക് ഡ്രൈവിങ് ടെസ്റ്റ് യാര്‍ഡുകളില്‍ ആദ്യം റിവേഴ്സ് പാര്‍ക്കിങ്.

പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തു വാഹനം പിന്നിലേക്ക് ഓടിച്ച് പാര്‍ക്ക് ചെയ്യുകയാണ് വേണ്ടത്. ഡ്രേഗിയന്റ് ടെസ്റ്റാണ് രണ്ടാമത്തേത്. ഏതെങ്കിലും കയറ്റമുള്ള റോഡില്‍ വാഹനം നിര്‍ത്തിക്കും. തുടര്‍ന്ന് വാഹനം പിറകിലേക്കു നീങ്ങാതെ മുന്നോട്ട് എടുത്ത് ഓടിച്ചു കാണിക്കണം. അടുത്തത് എച്ച് ടെസ്റ്റാണ്. നേരത്തയെല്ലാം യാര്‍ഡുകളില്‍ എച്ച് ആകൃതിയില്‍ കമ്പികള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇനിയതുണ്ടാവില്ല. ഇതിനു പകരം വാഹനത്തിന്റെ വശങ്ങളിലുള്ള കണ്ണാടിയില്‍ മാത്രം നോക്കി എച്ച് എടുക്കണം. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ദിവസം പരമാവധി 40 പേര്‍ക്കു മാത്രമേ പരീക്ഷയുണ്ടാവൂ. നിലവില്‍ സംസ്ഥാനത്തു നാലിടത്തു മാത്രമേ ഇലക്ട്രോണിക് യാര്‍ഡുകളുള്ളൂ. സാധാരണ യാര്‍ഡുകളുള്ള മറ്റു സ്ഥലങ്ങളില്‍ അവസാനമായിരിക്കും ഗ്രേഡിങ് ടെസ്റ്റ് നടത്തുക.

0Shares