
കൊച്ചി: മികച്ച സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും സ്പോർട്സ്മാനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണ്ണൂരിന് അന്താരാഷ്ട്ര പവർ ബോട്ട് ഹാൻഡിലിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചു. കൊച്ചി ബോൾഗാട്ടിയിലെ ഇന്റർനാഷണൽ മറീനയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് (റിട്ട.) PS ഗോപിനാഥനിൽ നിന്നും ബോബി ചെമ്മണ്ണൂർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
കേന്ദ്ര സ്പോർട്സ്, യുവജനക്ഷേമ വകുപ്പിന് കീഴിലുള്ള യാട്ടിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (വൈ.എ.ഐ) അന്താരാഷ്ട്ര സർട്ടിഫിക്കറ്റിന് ആവശ്യമായ പരിശീലനം വൈ.എ.ഐ യുടെ അക്രഡിറ്റേഷനുള്ള കേരള വാട്ടർസ്പോർട്സ് ആൻഡ് സെയ്‌ലിംഗ് ഓർഗനൈസേഷനാണ് (KWSO) നൽകി വരുന്നത്. നിലവിൽ രാജ്യമൊട്ടാകെ വൈ.എ.ഐ ക്കുള്ള പത്ത് അംഗീകൃത കേന്ദ്രങ്ങളിൽ കേരളത്തിലെ ഏക കേന്ദ്രമാണ് KWSO യുടേത്.

രാജ്യത്ത് അന്താരാഷ്ട്ര സാധുതയുള്ള പവർ ബോട്ട് ഹാൻഡിലിംഗ് സർട്ടിഫിക്കേഷൻ നൽകാൻ നാവികസേനാ മേധാവി തലവനായുള്ള വൈ.എ.ഐ ക്ക് മാത്രമേ അധികാരമുള്ളൂ. ഉൾനാടൻ ജലാശയങ്ങളിലും കായലുകളിലും മാത്രമല്ല കടലിലും ലോകത്തെവിടെ വേണമെങ്കിലും പവർ ബോട്ട് ഓടിക്കാനുള്ള അനുമതിയാണ് ഈ സർട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നത്.
ചടങ്ങിൽ KWSO പ്രസിഡണ്ട് കമാണ്ടർ (റിട്ട.) ജോസ് വർഗീസ്, മുഖ്യ പരിശീലകനും ക്യാപ്റ്റൻ ഓഫ് ബോട്ട്സുമായ ജോളി തോമസ് എന്നിവർ പങ്കെടുത്തു.
