
കോഴിക്കോട് ഐടി ഉദ്യോഗസ്ഥനെ പറ്റിച്ച് കൂടെക്കഴിഞ്ഞ് പണം തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കൊച്ചി വെണ്ണല സ്വദേശിനി തുണ്ടിപ്പറമ്പി ല്‍ സന്ധ്യ(37) ആണ് അറസ്റ്റിലായത്. ബ്രിട്ടനില്‍ ഗവേഷണം നടത്തുന്ന ഡോക്ടര്‍ എന്ന വ്യാജേനയാണ് യുവതി പുറമേരി സ്വദേശിയും ബംഗളുരുവില്‍ സോഫ്റ്റ് വയര്‍ ഉദ്യോഗസ്ഥയാണ് വഞ്ചിച്ച് പണം തട്ടിയത്. കഴിഞ്ഞ ആറ് വര്‍ഷം മുന്‍പ് ഫേസ്ബുക്കിലാണ് യുവതിയെ യുവാവ് സന്ധ്യയെ പരിചയപ്പെടുന്നത്.
ഡോ പവിത്ര എന്ന പേരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. ഇരുവരുമായുള്ള സൗഹൃദം പ്രണയത്തിലാവുകയും ഒപ്പം താമാസിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് കഴിഞ്ഞു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ഡി പൂര്‍ത്തിയാക്കിയതാണെന്നും ഇപ്പോള്‍ ബ്രിട്ടനില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണെന്നുമാണ് പവിത്ര യുവാവിനെ വിശ്വസിപ്പിച്ചത്.

അതേസമയം യുവാവ് പലതവണ വിവാഹ അഭ്യാര്‍ത്ഥന നടത്തിയെങ്കിലും ഗവേഷണത്തിന് ശേഷം വിവാഹം മതി എന്നായിരുന്നു യുവതിയുടെ തീരുമാനം. ഈ സമയം യുവതി തനിക്ക് രക്തജന്യ രോഗം ബാധിച്ചതയും ചികിത്സയ്ക്ക് പണം വേണമെന്നും പറഞ്ഞ് യുവാവില്‍ നിന്ന് പലപ്പോഴായി പണം വാങ്ങി. ശേഷം തന്‍റെ പിതാവ് ഐ.ടി ഉദ്യോഗസ്ഥനുമായി വിവാഹത്തിന് സമ്മതിക്കില്ലെന്നും ഒരു ഡോക്ടറെയാണ് തന്റെ വരനായി തിരഞ്ഞെടുക്കൂ എന്നും യുവതി യുവാവിനോട് പറഞ്ഞു.
എന്നാല്‍ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ തട്ടിപ്പ് വിവരം പുറം ലോകമറിയുന്നത്. മുന്നാറില്‍ ഒരു സ്‌കൂളില്‍ സംഗീത അധ്യാപികയായി ജോലി ചെയ്യുകയാണ് യുവതി. പവിത്ര വിവാഹമോചിതയാണെന്ന് പോലീസ് അറിയിച്ചു. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു.
