തിരുവനന്തപുരം: ഡേ കെയറുകളില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കണമെന്ന് റേഞ്ച് ഐ.ജിയുടെ നിര്‍ദ്ദേശം. മൊബൈലിലോ കമ്പ്യൂട്ടറിലോ എല്ലാ രക്ഷിതാക്കള്‍ക്കും ഡേ കെയറുകളിലെ ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കണമെന്ന് ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ ക്യാമറ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം.

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് നിര്‍ദ്ദേശം ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. കൊച്ചിയിലെ കളിവീട് എന്ന ഡേ കെയറില്‍ കുഞ്ഞിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുഞ്ഞിനെ പീഡിപ്പിച്ച സ്ഥാപന ഉടമക്കെതിരെ പോലീസ് കേസെടുക്കകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡേ കെയറുകളില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശം വന്നിട്ടുള്ളത്.