ഡീസല്‍ വിലവര്‍ദ്ധനവ് ബസ് വ്യവസായത്തിന് തിരിച്ചടിയാകുന്നു; നഷ്ടം സഹിച്ചുള്ള സര്‍വീസ് തുടരാന്‍ സാധ്യമല്ലെന്ന് ഉടമകള്‍

  • Post category:local news
  • Reading time:1 min read
You are currently viewing ഡീസല്‍ വിലവര്‍ദ്ധനവ് ബസ് വ്യവസായത്തിന് തിരിച്ചടിയാകുന്നു; നഷ്ടം സഹിച്ചുള്ള സര്‍വീസ് തുടരാന്‍ സാധ്യമല്ലെന്ന് ഉടമകള്‍

കാസര്‍കോട്: രൂക്ഷമായ ഡീസല്‍ വിലവര്‍ദ്ധനവ് മൂലം ബസുടമകള്‍ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളപ്പെടുകയാണ്. വര്‍ദ്ധിപ്പിച്ച ഡീസല്‍ വില കുറക്കുകയോ സബ്സിഡി നല്‍കുകയോ ചെയ്യാത്തപക്ഷം ഇനിയും നഷ്ടം സഹിച്ചുള്ള സര്‍വീസ് തുടരാന്‍ അസാധ്യമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണെന്നും കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ 800 ഓളം ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നതാണ്. എന്നാല്‍ 400 ബസുകള്‍ മാത്രമേ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുള്ളൂ. അതില്‍ തന്നെ കുറേ ബസുകള്‍ വരുമാനനഷ്ടം കാരണം ജി ഫോം നല്‍കി കയറ്റി വെച്ചിരിക്കുകയാണ്. നഷ്ടം കാരണം അവധി ദിവസങ്ങളിലും മറ്റും സര്‍വ്വീസ് നിര്‍ത്തി വെക്കേണ്ടതിലേക്കാണ് എത്തിക്കുന്നത്.പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, എം.എ. അബ്ദുല്ല, സലീം, എന്‍.എം. മുഹമ്മദ്, പി.എ. മുഹമ്മദ്കുഞ്ഞി, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

0Shares