ഡി.വൈ.എസ്‌.പിയെ മർദ്ദിച്ച പ്രതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് നിരവധി കേസുകളിൽ പ്രതിയായിരുന്ന വടിവാൾ സന്തോഷ്; മരണത്തിൽ ദുരൂഹതയോ..?

  • Post category:news
  • Reading time:1 min read
You are currently viewing ഡി.വൈ.എസ്‌.പിയെ മർദ്ദിച്ച പ്രതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് നിരവധി കേസുകളിൽ പ്രതിയായിരുന്ന വടിവാൾ സന്തോഷ്; മരണത്തിൽ ദുരൂഹതയോ..?

കോട്ടയം: കടുത്തുരുത്തി വടക്കേനിരപ്പ് ഭാഗത്ത് എം.വി.ഐ.പി സബ് കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടത്തി. കടുത്തുരുത്തി മങ്ങാട് വേങ്ങചുവട് ഷാപ്പിന് സമീപം താമസിക്കുന്ന സന്തോഷ് (വടിവാൾ സന്തോഷ് 47) നെയാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കനാലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് കടുത്തുരുത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വടിവാൾ സന്തോഷ് എന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയായിരുന്നാളാണ്‌. കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുള്ളതായും, ഡി.വൈ.എസ്‌.പിയെ മർദ്ദിച്ച കേസിൽ ഉൾപ്പടെ ഇയാൾ പ്രതിയായിരുന്നതായും പോലീസ് പറഞ്ഞു.

എന്നാൽ സന്തോഷിന്റെ മരണകാരണം വ്യക്തമല്ല. ഇത് കണ്ടത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചു. ഇതിന്ടെ ഭാഗമായി രക്ത സാമ്പിളും ആന്തരികാവയവങ്ങളും പരിശോധിക്കും. നെറ്റിയുടെ മുകളിൽ ചെറിയൊരു മുറിവ് ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

0Shares