ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പി മുരളിയുടെ നാലാം രക്തസാക്ഷി ദിനം ആചരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പി മുരളിയുടെ നാലാം രക്തസാക്ഷി ദിനം ആചരിച്ചു

കുമ്പള: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പി മുരളിയുടെ നാലാം രക്തസാക്ഷി ദിനം ആചരിച്ചു. രാവിലെ ശാന്തിപ്പള്ളത്തെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാലിന് മാവിനക്കട്ടയില്‍നിന്ന് വൈറ്റ് വളണ്ടിയര്‍ പരേഡ് ആരംഭിച്ചു. കുമ്പള ടൗണില്‍ അനുസ്മരണ പൊതുയോഗം ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റി അംഗം സോഫിയ മെഹര്‍ ഉദ്ഘാടനം ചെയ്തു. എ പ്രൃഥ്വിരാജ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ മണികണ്ഠന്‍, ജില്ലാസെക്രട്ടറി സി.ജെ സജിത്, കെ സബീഷ്, രേവതി കുമ്പള, കെ.ആര്‍ ജയാനന്ദ, പി രഘുദേവന്‍, എം ശങ്കര്‍ റൈ, സി.എ സുബൈര്‍, കെ.കെ അബ്ദുള്ളക്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. നാസിറുദീന്‍ മലങ്കരെ സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ കുണ്ടങ്ങേരടുക്ക യൂണിറ്റ് സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ജില്ലാസെക്രട്ടറി സി.ജെ സജിത് ഉപഹാരം നല്‍കി.

0Shares