ഡി.ജി.പി ലോക്നാഥ് ബെഹ്റ കാസർകോട്ട്; അതാതു സ്ഥലങ്ങളിലെ സബ് ഡിവിഷനൽ ഓഫിസർമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ഡി.ജി.പിയെ അനുഗമിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഡി.ജി.പി ലോക്നാഥ് ബെഹ്റ കാസർകോട്ട്; അതാതു സ്ഥലങ്ങളിലെ സബ് ഡിവിഷനൽ ഓഫിസർമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ഡി.ജി.പിയെ അനുഗമിക്കുന്നു

കാസർകോട്: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പരാതി പരിഹാര അദാലത്ത് ഇന്ന് കാസർകോട് ജില്ലയിൽ നടക്കുകയാണ്. ജനങ്ങളിൽ നിന്നു നേരിട്ടു പരാതി സ്വീകരിക്കാൻ എല്ലാ ജില്ലകളിലും അദാലത്ത് നടത്തുന്നതിന്‍റെ ഭാഗമായാണ് ബെഹ്റയുടെ ഇന്നത്തെ കാസർകോട് സന്ദർശനം. ഈ മാസം 16 ന് കൊല്ലം റൂറലിലാണ് ആദ്യ അദാലത്ത് നടത്തി തുടക്കം കുറിച്ചത്.

 

20 ന് കാസർകോട്, 21 ആലപ്പുഴ, 30 ന് പത്തനംതിട്ട എന്നിങ്ങനെയാണ് അദാലത്ത് നടക്കുകയെന്ന് ഡി.ജി.പിയുടെ ഓഫീസിൽ അറിയിച്ചു. മറ്റു ജില്ലകളിലെ തിയതി പിന്നീട് അറിയിക്കുന്നതാണ്. ഡി.ജി.പി യുടെ അദാലത്തിൽ അതതു സ്ഥലങ്ങളിലെ സബ് ഡിവിഷനൽ ഓഫിസർമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്. ജനങ്ങളുടെ പരാതിയെ പോലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടുകളും സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ജില്ലകളിൽ പ്രത്യേക സഭ നടത്താനും ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്.

0Shares