ഡി അഡിക്ഷൻ സെന്ററിൽ കുട്ടികളുടെ ലഹരി മോചന ചികിത്സക്ക് മുൻഗണന നല്‍കണം: ഋഷിരാജ് സിംഗ്

  • Post category:local news
  • Reading time:1 min read
You are currently viewing ഡി അഡിക്ഷൻ സെന്ററിൽ  കുട്ടികളുടെ ലഹരി മോചന ചികിത്സക്ക്  മുൻഗണന നല്‍കണം: ഋഷിരാജ് സിംഗ്

നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയിൽ തുടങ്ങിയ ഡി അഡിക്ഷന്‍ സെൻറർ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്സന്ദർശിച്ചു. ഡി അഡിക്ഷൻ സെന്ററിന്റെ പ്രവർത്തനത്തിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. നിലവിൽ ഒമ്പത് രോഗികളെ കിടത്താനുള്ള സൗകര്യമാണുള്ളത്. സെന്റര്‍ തുടങ്ങിയതിന് ശേഷം വാർഡ് എല്ലായിപ്പോഴും ഫുൾ ആണ്.

ഇപ്പോള്‍ മദ്യാസക്തിയുള്ളവരാണ് വാർഡിൽ കൂടുതല്‍ ഉള്ളത്. ഭാവിയില്‍ കുട്ടികളുടെയും കൗമാര പ്രായക്കാരുടെയും മയക്കുമരുന്ന് ലഹരി ചികിത്സയ്ക്ക് സെന്ററിൽ മുൻഗണന നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു

നീലേശ്വരം മുൻസിപ്പാലിറ്റി ചെയർമാൻ പ്രൊ. കെ. പി ജയരാജൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി ചെയർമാൻ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ, ആശുപത്രി സുപ്രണ്ട് ഡോ.ജമാൽ അഹ്മദ്, മാനസിക രോഗ വിദഗ്ദൻ ഡോ.ശരത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഡി അഡിക്ഷൻ സെൻററിന്റെ പ്രവർത്തനം ജനങ്ങളിലെത്തിക്കുന്നതിനും കൗമാരക്കാരുടെ ലഹരി ഉപയോഗം തടയുന്നതിനും ലക്ഷ്യം വെച്ച്
ആരോഗ്യ പ്രവർത്തകർക്കും ആശ അങ്കൻവാടി കുടുംബശ്രീ പ്രവർത്തർക്കും പ്രത്യേക പരിശീലന പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു.

0Shares