വാഷിങ്ടണ്‍: ഏറെ വിവാദമായ ഡക്കോട്ട പൈപ്പ് ലൈന്‍ പദ്ധതിക്ക് യു.എസ് സൈന്യം അനുമതി നല്‍കി. അന്തിമ അനുമതി സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകും. 1200 മൈല്‍ ദൂരമുള്ള ഡക്കോട്ട പൈപ്പ് ലൈന്‍ പദ്ധതി നാല് സംസ്ഥാനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഇതിലൂടെ ക്രൂഡോയിലാണ് പ്രധാനമായും കടത്തുക. നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് ഒബാമ സര്‍ക്കാര്‍ നീട്ടിവച്ച പദ്ധതിയാണ് ട്രംപ് സര്‍ക്കാര്‍ ഏറ്റെടുത്ത് തുടങ്ങുന്നത്.
