ട്രെയിനില്‍ ചവിട്ടുപടിയില്‍ യാത്ര ചെയ്യുന്ന ശീലമുള്ളവര്‍ ശ്രദ്ധിക്കുക; നിങ്ങളെ പിടികൂടാന്‍ റെയില്‍വെ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡെത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ട്രെയിനില്‍ ചവിട്ടുപടിയില്‍ യാത്ര ചെയ്യുന്ന ശീലമുള്ളവര്‍ ശ്രദ്ധിക്കുക; നിങ്ങളെ പിടികൂടാന്‍ റെയില്‍വെ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡെത്തുന്നു

ട്രെയിനിന്‍റെ ചവിട്ടുപടിയില്‍ ഇരുന്നും നിന്നും യാത്രചെയ്യുന്നവരെ പിടികൂടാന്‍ റെയില്‍വെ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡെത്തുന്നു. പാലക്കാട് ഡിവിഷനിലെ സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ് കുമാറിന്‍റെ മേല്‍നോട്ടത്തിലാണ് ഈ സ്‌ക്വഡ് പ്രവര്‍ത്തിക്കുക. അതാത് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തുക.

ട്രെയിനില്‍ വാതിലിന് 85 കിലോയാണ് ഭാരം. പുതിയതായി വന്ന എല്‍ എച്ച്പി വാതിലുകള്‍ക്ക് 65 കിലോഗ്രാമുമാണ് ഭാരം. ചവിട്ടുപടിയിലിരുന്ന് യാത്രചെയ്യുന്നവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുന്നത് കൂടിവരികയാണ്. വാതില്‍ പടിയിലിരുന്ന് യാത്രചെയ്യുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ കാലിടിച്ച് പരിക്കേറ്റവര്‍ ഒട്ടേറെയാണ്. ഓടുന്ന വണ്ടിയില്‍ നിന്ന് ചാടിയിറങ്ങുകയും, ഓടിക്കയറുകയും ചെയ്യുന്നവര്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങളുമുണ്ട്. ട്രെയിന്‍ പുറപ്പെടുമ്പോഴോ അതിനുശേഷമോ ചവിട്ടു പടിയില്‍ ഇരിക്കുകയോ, നില്‍ക്കുകയോ ചെയ്യരുതെന്ന സന്ദേശമാണ് റെയില്‍വേ സംരക്ഷണ സേന നല്‍കുന്നത്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന ആളുകള്‍ക്ക് 500രൂപ പിഴയും, മൂന്നുമാസം വരെ തടവുമാണ് ശിക്ഷ.

0Shares