കാസര്‍കോട്: കുമ്പളയില്‍ നിന്ന് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 19 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി എം.രതീഷാണ് അറസ്റ്റിലായത്. മലബാറിലെ വിവിധ മേഖലകളില്‍ വിതരണം ചെയ്യാനാണ് കര്‍ണാടകത്തില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായ രതീഷ് മൊഴി നല്‍കി. പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്.
