കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡറായതിന്റെ പേരില്‍ ശീതള്‍ ശ്യാമിനെ ലോഡ്ജില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടു. കോഴിക്കോട് വടകരയിലെ സ്വാകര്യ ലോഡ്ജിലാണ് ശീതളിന് റൂം നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ലോഡ്ജ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഏഴുമണിയോടു കൂടിയായിരുന്നു സംഭവം. പേരാമ്പ്ര മൊകേരി ഗവണ്മെന്റ് കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ശീതള്‍. നിങ്ങളെ പോലുള്ളവര്‍ക്ക് റൂം നല്‍കാനാകില്ലെന്ന് പറഞ്ഞ് ലോഡ്ജ് ഉടമ അപമാനിച്ചുവെന്ന് ശീതള്‍ ശ്യാം പറഞ്ഞു. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്.
പോലീസിനെയും മാധ്യമങ്ങളെയും പേടിയില്ല. ഇറങ്ങിപ്പോകണമെന്നാണ് ഉടമയടക്കമുള്ളവര്‍ പറഞ്ഞത്. പോലീസിന് ഇക്കാര്യത്തില്‍ മറുപടി നല്‍കാനായില്ലെന്നും ശീതള്‍ ആരോപിച്ചു. എന്നാല്‍ ശീതളിന് നേരിട്ട അധിക്ഷേപത്തില്‍ അടിയന്തര നടപടി എടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കോടതി ഉത്തരവിനെയും സര്‍ക്കാര്‍ നിലപാടിനെയും മാനിക്കാതെ ട്രാന്‍സ് ജെന്‍ഡറാണെന്ന പേരില്‍ റൂം നിഷേധിച്ചത് ന്യായീകരിക്കാനാവില്ലെന്നും, ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ട്രാന്‍സ്‌ജെന്‍ഡറായതിൻ്റെ പേരില്‍ ശീതള്‍ ശ്യാമിനെ ലോഡ്ജില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടു; ലോഡ്ജ് ഉടമ അറസ്റ്റില്‍