
തിരുവനന്തപുരത്ത് ഒക്‌ടോബര്‍ 26, 27 തീയ്യതികളില്‍ വര്‍ണ്ണപ്പകിട്ട് എന്ന പേരില്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നടത്തുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് ജില്ലയില്‍ നിന്നും അര്‍ഹരായവരെ തെരെഞ്ഞെടുന്നതിന് അപേക്ഷ ക്ഷണിച്ചു.

നൃത്തനൃത്യങ്ങള്‍, ഗാനാലാപനം, ഏകാഭിനയം ഉള്‍പ്പെടെ 14 ഇനങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ജില്ലാതല സ്‌ക്രീനിങ്ങിന് ശേഷമാണ് ജില്ലയില്‍നിന്നുളള മത്സരാര്‍ത്ഥികളെ കണ്ടെത്തുക. അപേക്ഷ ഈ മാസം 25നകം ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ 04994 255074.
