ട്രഷറി നിയന്ത്രണം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും: യൂത്ത് വിംഗ്

  • Post category:local news
  • Reading time:1 min read
You are currently viewing ട്രഷറി നിയന്ത്രണം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും: യൂത്ത് വിംഗ്

കാസർകോട് : കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപന സമിതിയുടെ 2020 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് അഷ്റഫ് പെർള യുടെ അധ്യക്ഷതയിൽ എം. എ നാസർ യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറി നിയന്ത്രണം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ബോസ് ശരീഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മൊയ്തീൻ ച്ചപ്പാടി, ജാസിർ ചെങ്കള, മാർക്ക് മുഹമ്മദ്കുഞ്ഞി, എം. എ നൗഷാദ്, അബ്ദുല്ല കുഞ്ഞി ചെർക്കള, സുനൈസ് എന്നിവർ പ്രസംഗിച്ചു. 2020 വർഷത്തോക്കുള്ള പുതിയ ഭാരവാഹികളായി നിസാർ കല്ലട്ര (പ്രസിഡണ്ട്), മജീദ് ബെണ്ടിച്ചാൽ, സുബിൻ ആന്റണി.സാജിദ് (വൈസ് പ്രസിഡണ്ടുമാർ), അലി മാവിനക്കടാ (ജനറൽ സെക്രട്ടറി), സിറാജ് പെരുമ്പള, സന്തോഷ് കുമാർ, ഫൈറോസ് (ജോയിൻ സെക്രട്ടറിമാർ), എം.ടി അബ്ദുൾ നാസർ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

0Shares