ട്രംപിന്റെ ഫെറാറി ലേലത്തില്‍ വിറ്റത് എത്ര വിലക്കെന്നോ?

  • Post category:news
  • Reading time:1 min read
You are currently viewing ട്രംപിന്റെ ഫെറാറി ലേലത്തില്‍ വിറ്റത് എത്ര വിലക്കെന്നോ?

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന ഫെറാറി കാര്‍ ലേലത്തില്‍ പോയത് റെക്കോഡ് തുകയ്ക്ക്. 2,70,000 ഡോളര്‍ ( ഏകദേശം 1 കോടി 74 ലക്ഷം) നല്‍കിയാണ് ഈ ചെറി റെഡ് നിറത്തിലുള്ള 2007 മോഡല്‍ ഫെറാറി എഫ്430 എഫ്1 കൂപ്പെ കാര്‍ ലേലത്തില്‍ പിടിച്ചത്. കാര്‍ സ്വന്തമാക്കിയത് ആരാണെന്ന് വ്യക്തമല്ല.

2011ല്‍ ട്രംപ് ഈ കാര്‍ വിറ്റിരുന്നതായിരുന്നു. പുതിയ ഉടമസ്ഥന് കാറിനൊപ്പം ട്രംപ് ഇത് വിറ്റപ്പോള്‍ സമര്‍പ്പിച്ച രേഖകളും കിട്ടും. ഇതില്‍ ട്രംപിന്റെ ഒപ്പ് വ്യക്തമായി കാണാം. 6000 മൈലുകള്‍ മാത്രമാണ് ഈ കാര്‍ താണ്ടിയിട്ടുള്ളൂ

0Shares