ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടൂറിസ്റ്റ് ബസിടിച്ചു; പത്താംക്ലാസുകാരന്‍ ദാരുണമായി മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടൂറിസ്റ്റ് ബസിടിച്ചു; പത്താംക്ലാസുകാരന്‍ ദാരുണമായി മരിച്ചു

ഉദുമ: വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ടൂറിസ് ബസിലിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരം. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ കെ.എസ്.ടി.പി റോഡില്‍ കളനാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് അപകടം. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥി കോളിയടുക്കം എടയാട്ടെ മുഹമ്മദിന്റെ മകന്‍ ജാന്‍ ഫിഷന്‍ (15) ആണ് മരിച്ചത്. ഇതേ സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളായ ബെണ്ടിച്ചാച്ചാല്‍ നമ്പടിപള്ളത്തെ അര്‍ജ്ജുന്‍ രമേശ് (15), ചട്ടഞ്ചാലിലെ മുബ് ബഷീര്‍ (15) എന്നിവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമയിലെ ട്യൂഷന്‍ സെന്ററിലേക്ക് പോകുയായിരുന്നു വിദ്യാര്‍ഥികള്‍. ഉദുമ ഭാഗത്തേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുന്നിലേക്ക് സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ജാന്‍ ഫിഷാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തേ തുടര്‍ന്ന് എറേ നേരം ഗതാഗതം സ്തംഭിച്ചു. ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. ഉച്ചയ്ക്ക് സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വക്കും. വിദ്യാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് അവധി നല്‍കി.

0Shares