കൊച്ചി: ടൊവിനോയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യൻ്റെ ‘ ട്രെയിലര്‍ പുറത്ത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോല്‍ തരംഗമായിരിക്കുകയാണ്. ടൊവിനോയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രം നവംബര്‍ 9ന് തിയേറ്ററുകളിലെത്തും. കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാറിക്കിയാണ് ചിത്രം.
ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ജീവന്‍ ജോബാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു സിത്താര നായികയായെത്തുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, നെടുമുടി വേണു, ശ്വേതാ മേനോന്‍, സുധീര്‍ കരമന തുടങ്ങിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരന്‍ തമ്ബിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു.
ടോവിനോ നായകനായ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്‍’ ട്രെയിലറിൽ സൂചിപ്പിക്കുന്നത്