ടെഹ്‌റാനില്‍ വാണിജ്യ കേന്ദ്രത്തിന് തീപിടിച്ച് 30 തോളം പേര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ടെഹ്‌റാനില്‍ വാണിജ്യ കേന്ദ്രത്തിന് തീപിടിച്ച് 30 തോളം പേര്‍ മരിച്ചു.

ഇറാന്‍: ടെഹ്‌റാനില്‍ ബഹുനില കെട്ടിടം തീപിടിത്തത്തില്‍ തകര്‍ന്ന് വീണ് 30 തോളം ആളുകള്‍ മരിച്ചു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി ആളുകള്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായും സൂചനയുണ്ട്. ടെഹ്‌റാനിലെ വാണിജ്യ കേന്ദ്രമായ പതിനേഴുനില കെട്ടിടമാണ് തീപിടിച്ച് തകര്‍ന്നത്. സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണിമൂലം ആളുകളെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

0Shares