ടെസ്റ്റില്‍ കോഹ്ലി വീണ്ടും ഒന്നാമന്‍

  • Post category:news
  • Reading time:1 min read
You are currently viewing ടെസ്റ്റില്‍ കോഹ്ലി വീണ്ടും ഒന്നാമന്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ വിജയത്തോടെ ഐ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വീണ്ടും ഒന്നാമതെത്തി. ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരാജയത്തോടെ ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ ട്രെന്റ് ബ്രിഡ്ജിലെ മികച്ച പ്രകടനം കോഹ്ലിയെ വീണ്ടും ഒന്നാമതെത്തിക്കുകയായിരുന്നു. ആസ്ത്രേലിയയുടെ സ്റ്റീവന്‍ സ്മിത്താണ് രണ്ടാമത്. ന്യൂസിലന്‍ഡ് താരം കെയിന്‍ വില്ല്യംസന്‍ മൂന്നാമതുണ്ട്. ട്രെന്റ് ബ്രിഡ്ജില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചേതേശ്വര്‍ പൂജാര പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ താരങ്ങളില്‍ പട്ടികയില്‍ അജിന്‍ക്യ രഹാനെ 19ാം സ്ഥാനത്തും ശിഖര്‍ ധവാന്‍ 22ാം സ്ഥാനത്തുമുണ്ട്.

0Shares