ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം; നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ചു; സംഭവം നടന്നത് കോഴിക്കോട്

  • Post category:news
  • Reading time:1 min read
You are currently viewing ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം; നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ചു; സംഭവം നടന്നത് കോഴിക്കോട്

ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനാണ് മര്‍ദ്ദനമേറ്റത്. അക്രമത്തില്‍ പരുക്കേറ്റ ഡ്രൈവറെ താമരശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. സംഭവത്തില്‍ ബസ് ക്ലീനര്‍ ലിജേഷിനെ അറസ്റ്റ് ചെയ്തു. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ എടുക്കാന്‍ പോകുകയായിരുന്നു ആംബുലന്‍സ്. നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കോഴിക്കോട് നിന്നും ആംബുലന്‍സിന് എമര്‍ജന്‍സി വിളിച്ച പ്രകാരം കേസ് എടുക്കാന്‍ പോകുന്നവഴി ഈങ്ങാപ്പുഴയില്‍വെച്ച ഡി.എല്‍.ടി എന്ന ടൂറിസ്റ്റ് കമ്പനിയുടെ എന്‍എല്‍01 ബി 1671 നമ്പര്‍ ബസാണ് സൈഡ് കൊടുക്കാതിരുന്നത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവറും ക്ലീനറും ഇറങ്ങി വന്ന് മര്‍ദ്ദിച്ചത്.

0Shares