ടൂറിസ്റ്റ് കേന്ദ്രത്തില്‍ വെടിവയ്പ്; അഞ്ചു മരണം

  • Post category:news
  • Reading time:1 min read
You are currently viewing ടൂറിസ്റ്റ് കേന്ദ്രത്തില്‍ വെടിവയ്പ്; അഞ്ചു മരണം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ വിനോദസഞ്ചാരകേന്ദ്രമായ പ്ലാസ ഗരിബാള്‍ഡിയില്‍ ആയുധധാരി നടത്തിയ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിയാച്ചി ഗായകരുടെ വേഷം ധരിച്ചെത്തിയയാളാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡ് മുറിച്ചു കടക്കുയായിരുന്നവര്‍ക്കുനേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി പിന്നീട് മോട്ടോര്‍ബൈക്കില്‍ രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.

0Shares