ടി.വി കാണാന്‍ റിമോര്‍ട്ട് നല്‍കിയില്ല; കുഞ്ചത്തൂരിലെ പത്താംക്ലാസുകാരി പിന്നീട് വീട്ടുകാരോട് ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing ടി.വി കാണാന്‍ റിമോര്‍ട്ട് നല്‍കിയില്ല; കുഞ്ചത്തൂരിലെ പത്താംക്ലാസുകാരി പിന്നീട് വീട്ടുകാരോട് ചെയ്തത്

മഞ്ചേശ്വരം: ടിവിയുടെ റിമോട്ട് വാങ്ങിയതില്‍ മനംനൊന്ത് കൗമാരക്കാരി കിണറില്‍ ചാടി മരിച്ചു. കുഞ്ചത്തൂരിലെ ജയന്തന്റെ മകള്‍ പ്രതിഭ (14)യാണ് മരിച്ചത്. മഞ്ചേശ്വരം സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. രാത്രി ടി.വി ഓണ്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പെണ്‍കുട്ടിയെ ശാസിച്ചിരുന്നു. രാത്രി വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം പുറത്തേക്ക് പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുകള്‍ അന്വേഷിക്കുന്നതിനിടെയിലാണ് വീടിന്റെ സമീപത്തുള്ള സര്‍ക്കാര്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഉപ്പളയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഞായറാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുത്തു. പുഷ്പയാണ് മാതാവ്. സഹോദരങ്ങള്‍: പൃഥ്വിരാജ്, പ്രജ്വല്‍, ധനൂഷ്.

0Shares