കാസര്‍കോട്: ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി ബസുടമകള്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാരണം മൂന്നു മാസത്തെ ടാക്സ് അടക്കാനായില്ല. മുന്‍കൂറായി അടച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മനസിലാക്കി സര്‍ക്കാര്‍ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നുവെങ്കിലും ഇന്നലത്തെ ഹര്‍ത്താല്‍ കാരണം ബാങ്കുകളും അക്ഷയ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാത്തതിനാല്‍ പല ബസുടമകള്‍ക്കും ടാക്സ് അടക്കാന്‍ സാധിക്കാതെയായി. ഇതേതുടര്‍ന്ന് പത്തുശതമാനം (3000) പിഴ അടക്കേണ്ട അവസ്ഥയായി.
ഹര്‍ത്താലിനെ ഇത്രയും ജനദ്രോഹം ചെയ്യുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി സര്‍ക്കാരില്‍ നിന്നും ഉണ്ടാകണമെന്ന് ഫെഡറേഷന്‍ അഭ്യര്‍ത്ഥിച്ചു. പ്രതിഷേധവും ഹര്‍ത്താലും ഏത് രാഷ്ട്രീയ പാര്‍ട്ടി നടത്തുകയാണെങ്കിലും വാഹനങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും ഒഴിവാക്കിത്തരണമെന്ന് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ടാക്സ് അടക്കേണ്ട അവസാനതീയതി ഹര്‍ത്താല്‍ദിനത്തില്‍; പ്രതിഷേധവുമായി ബസുടമകള്‍