യൂറോപ്പ്: പെട്ടെന്ന് ഒരു ശബ്ദം കേട്ടാലോ ഞെട്ടിക്കുന്ന എന്തെങ്കിലും കണ്ടാലോ ബോധം കെട്ട് വീഴുന്നത് മനുഷ്യന്റെ മാത്രം സ്വഭാവമാണെന്ന് കരുതല്ലേ… അങ്ങ് അമേരിക്കയിലും യൂറോപ്പിലും തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന മയോട്ടോണിയ ആടുകള്‍ക്കുമുണ്ട് ഈ സ്വഭാവം. ബോധം കെടുന്ന ആടുകള്‍ എന്നതാണ് ഇവയുടെ വിളിപ്പേരു തന്നെ. ഒരു സെക്കന്റ് അനങ്ങാതെ നിന്നിട്ട് വെട്ടിയിട്ട വാഴ പോലെ നിലത്തു വീഴും. പിന്നീട് ഒരു നിമിഷം കാല് നാലും ആകാശത്തേക്കുയര്‍ത്തി കിടക്കും. പിന്നീട് വശം തിരിഞ്ഞ് അല്‍പ്പനേരം അനങ്ങാതെ കിടന്ന ശേഷം പതുക്കെ എഴുന്നേല്‍ക്കും.

ശരീരം പൂര്‍ണ്ണമായും നിശ്ചലമാകുന്നത് കൊണ്ടാണ് ഇവയ്ക്ക് ഇങ്ങനെയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മയോട്ടോണിയ കൊഗ്നീഷ്യ എന്നാണ് മസിലുകളെ ബാധിക്കുന്ന ഈ അവസ്ഥയുടെ പേര്. നാഡീ ഞരമ്പുകള്‍ക്കോ തലച്ചോറിനോ ഇതുമായി ബന്ധമില്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. മറ്റ് ആടുവര്‍ഗ്ഗങ്ങള്‍ക്കും ഇതു വരാറുണ്ടെങ്കിലും വളരെ അപൂര്‍വ്വമായി മാത്രമാണ് ഇങ്ങനെ ബോധം മറയുന്നത്. മനുഷ്യരിലും ഈ അവസ്ഥ കാണാറുണ്ട്.