
വിവാഹമോചനത്തിന് ഭർത്താവയച്ച നോട്ടിസിലെ ആരോപണങ്ങൾക്ക് മറുപടിയുമായി വഫാ ഫിറോസ്. താനും ഫിറോസും തമ്മിൽ കുട്ടിക്കാലം മുതലുള്ള ബന്ധമാണെന്നും ഞങ്ങൾ തമ്മിൽ 13 വയസിന്റെ വ്യത്യാസമുണ്ടെന്നും വഫാ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയുടെയും മറ്റ് ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഫിറോസ് വിവാഹമോചനത്തിലേക്കെത്തിയതെന്നും വഫാ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

ശ്രീരാമുമായി സൗഹൃദമാത്രമാണുള്ളതെന്നും ഡ്രൈവിങ്ങിനോടുള്ള താൽപര്യത്തലാണ് രാത്രി പുറത്തുപോയതെന്നും വഫ പറയുന്നു. പരപുരുഷ ബന്ധമുണ്ടെന്ന ആരോപണം തന്നെ ഏറെ വേദപ്പിച്ചുവെന്നും വഫ വീഡിയോയിൽ പറയുന്നുണ്ട്.
