ഞങ്ങളുടെ ആശുപത്രിയില്‍ ആരെ എങ്ങനെ പിരിച്ചുവിടണമെന്ന് ഞങ്ങള്‍ തീരുമാനിക്കും, അതിന് നിയമമൊന്നും നോക്കേണ്ട കാര്യമില്ല; നഴ്‌സിനെ പിരിച്ചുവിട്ടതടക്കമുള്ള മാനേജമെന്റ് നടപടികള്‍ക്കെതിരെ തൃശൂര്‍ അശ്വനി അശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഞങ്ങളുടെ ആശുപത്രിയില്‍ ആരെ എങ്ങനെ പിരിച്ചുവിടണമെന്ന് ഞങ്ങള്‍ തീരുമാനിക്കും, അതിന് നിയമമൊന്നും നോക്കേണ്ട കാര്യമില്ല; നഴ്‌സിനെ പിരിച്ചുവിട്ടതടക്കമുള്ള മാനേജമെന്റ് നടപടികള്‍ക്കെതിരെ തൃശൂര്‍ അശ്വനി അശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍

തൃശൂര്‍: ഒരു വിശദീകരണവുമില്ലാതെ അശുപത്രിയിലെ ഒരു നഴ്‌സിനെ പിരിച്ചുവിട്ടതടക്കമുള്ള മാനേജമെന്റ് നടപടികള്‍ക്കെതിരെ വീണ്ടും സമരവുമായി തൃശ്ശുര്‍ അശ്വനി അശുപത്രിയിലെ നഴ്‌സുമാര്‍ രംഗത്ത്. സമരത്തിലേര്‍പ്പെട്ട നഴ്‌സുമാര്‍ക്കെതിരെ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കര്‍ശനനിര്‍ദ്ദേശം നിലനില്‍ക്കെയാണ് ആശുപത്രിയിലെ ഒരു നഴ്‌സിനെ പ്രോബേഷന്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കിയില്ല എന്ന കാര്യം പറഞ്ഞ് പുറത്താക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് സമരത്തിലുള്ള നഴ്‌സുമാര്‍ പറയുന്നത്. ഞങ്ങളുടെ ആശുപത്രിയില്‍ ആരെ എങ്ങനെ പിരിച്ചുവിടണമെന്ന് ഞങ്ങള്‍ തീരുമാനിക്കും, അതിന് നിയമമൊന്നും നോക്കേണ്ട കാര്യമില്ല, ഇതാണ് മാനേജ്‌മെന്റ് പറയുന്നത് എന്നും നഴ്‌സുമാര്‍ പറയുന്നു.

നഴ്‌സുമാരുടെ സമരം ന്യായമാണെന്നാണ് ജില്ല ലേബര്‍ ഓഫീസര്‍ രജീഷ് പറയുന്നത്. വ്യക്തമായ ഒരു കാരണവും പറയാതെയാണ് ആ കുട്ടിയെ പിരിച്ചുവിട്ടത്. ഒരു വര്‍ഷമായി ഇവിടെ ജോലിചെയ്യുന്ന അവളെക്കുറിച്ച് ഇതുവരെ ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. ഞങ്ങളിത് ചോദ്യം ചെയ്തപ്പോ നഴ്‌സിങ്ങ് സൂപ്രണ്ട് പറഞ്ഞത് യു.എന്‍.എയിലുള്ള ഒരാളും ഇവിടെ ജോലിക്ക് വേണ്ടെന്നാണ്. ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ മാനേജ്‌മെന്റ് പറഞ്ഞു ആ കുട്ടിയെ തിരിച്ചെടുക്കാന്‍ പറ്റില്ല, ബാക്കിയുള്ളവര്‍ക്ക് വേണമെങ്കില്‍ ഡ്യൂട്ടിക്ക് കയറാം. ഇപ്പോള്‍ പ്രോബേഷനിലുള്ള 90 പേരേയും ഉടന്‍ പിരിച്ചുവിടുമെന്നാണ് ലേബര്‍ ഓഫീസറുടെ മുന്‍പില്‍ വച്ച് അവര്‍ ഭീഷണിപ്പെടുത്തിയത്. നഴ്‌സുമാര്‍ പറയുന്നു.

0Shares