ജ്യോല്‍സ്യന്‍ ഉപദേശിച്ചു; ഇഷ്ടപ്പെട്ട സ്ത്രീയെ ആകര്‍ഷിക്കാന്‍ മൂങ്ങയെ കൊലപ്പെടുത്തിയ നാല്‍പതുകാരന്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ജ്യോല്‍സ്യന്‍ ഉപദേശിച്ചു; ഇഷ്ടപ്പെട്ട സ്ത്രീയെ ആകര്‍ഷിക്കാന്‍ മൂങ്ങയെ കൊലപ്പെടുത്തിയ നാല്‍പതുകാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ഇഷ്ടപ്പെട്ട സ്ത്രീയെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള ആഭിചാര കര്‍മ്മങ്ങള്‍ക്ക് നാല്‍പ്പതുകാരന്‍ മൂങ്ങയെ അതിക്രൂരമായി കൊലപ്പെടുത്തി. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ കനയ്യ എന്ന ആളാണ് മൂങ്ങയെ കൊലപ്പെടുത്തിയത്. ഡല്‍ഹിയിലാണ് സംഭവം നടന്നത്. മൂങ്ങയെ കൊന്നാല്‍ ആഗ്രഹം സാധിക്കുമെന്നാണ് ജ്യോല്‍സ്യന്‍ ഇയാളെ വിശ്വസിപ്പിച്ചിരുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് കനയ്യുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂളറില്‍നിന്ന് മൂങ്ങയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. താന്‍ ഇഷ്ടപ്പെട്ട സ്ത്രീ തന്നെയും ഇഷ്ടപ്പെടാന്‍ വേണ്ടിയാണ് പൂജകള്‍ ചെയ്തതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ആഭിചാര കര്‍മ്മത്തിനായി ആദ്യം കത്തി ഉപയോഗിച്ച് മൂങ്ങയുടെ നഖങ്ങളാണ് ഇയാള്‍ വെട്ടിമാറ്റിയത്. പിന്നീട് ആന്തരികാവയവങ്ങളില്‍ സൂചികള്‍ കുത്തിയിറക്കി. അതേസമയം കനയ്യയ്ക്ക് എങ്ങനെയാണ് മൂങ്ങയെ കിട്ടിയതെന്നും അതിന് എത്ര തുക ഇയാള്‍ മുടക്കിയെന്നതിനെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവം ചെയ്യാന്‍ ഉപദേശിച്ച ജോല്‍സ്യനെയും പോലിസ് തേടുന്നുണ്ട്.

0Shares