
കോട്ടയം: കേരള കോൺഗ്രസിൽ അഭിപ്രായ ഭിന്നത തുടരുന്നു. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി പി.ജെ ജോസഫിന് നൽകിയ കത്ത് പരിഗണിക്കാതെ പി.ജെ ജോസഫ് തള്ളുകയുണ്ടായി. ഇതോടെ അസ്വാരസ്യങ്ങൾ തുടരുകയാണെന്ന സൂചനയാണ് കേരളാ കോൺഗ്രസിലെ ഈ സംഭവം സൂചിപ്പിക്കുന്നത്.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സമവായമുണ്ടാക്കിയ ശേഷം മതി സംസ്ഥാന കമ്മിറ്റിയെന്ന നിലപാടിലാണ് പി.ജെ ജോസഫ്. ഇതിനിടെ പ്രശ്നപരിഹാരത്തിന് അനുരഞ്ജനചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന സൂചനകള്‍ ജോസ് കെ മാണിയുടെയും പി.ജെ ജോസഫിൻ്റെയും അടുത്ത അനുയായികൾ പറയുന്നത്.
