ജോളി മൂന്നാമതൊരു പെണ്‍കുട്ടിക്കും വിഷം കൊടുത്തു; ജയശ്രീയുടെ മകള്‍ക്ക് വിഷം കൊടുത്തത് രണ്ടു തവണ

  • Post category:news
  • Reading time:1 min read
You are currently viewing ജോളി മൂന്നാമതൊരു പെണ്‍കുട്ടിക്കും വിഷം കൊടുത്തു; ജയശ്രീയുടെ മകള്‍ക്ക് വിഷം കൊടുത്തത് രണ്ടു തവണ

കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളി നടത്തിയ നടത്തിയ കൂടുതല്‍ വധശ്രമങ്ങളുടെ വിവരങ്ങള്‍ പുറത്ത്. കുടുംബത്തിനകത്തേയും പുറത്തേയും പലരുടേയും പെണ്‍മക്കളെ ജോളി കൊലപ്പെടത്താന്‍ ശ്രമിച്ചു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നു. ജയശ്രീയുടെ മകള്‍ക്ക് രണ്ട് വയസ്സുള്ള സമയത്താണ് ജോളി വിഷം നല്‍കി കൊടുത്താന്‍ ശ്രമിച്ചത്.

ആറ് മാസത്തെ ഇടവേളയില്‍ രണ്ട് തവണയായി ജോളി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു. കുഞ്ഞിനെ വിഷബാധയേറ്റ രണ്ട് സന്ദര്‍ഭങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. ആദ്യത്തെ തവണ കുഞ്ഞിനെ വയ്യെന്ന് ജയശ്രീയെ വിളിച്ച് അറിയിച്ചതും ജോളിയാണ് രണ്ട് തവണയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് വിഷബാധയേറ്റെന്ന് തെളിഞ്ഞെങ്കിലും അടുത്ത സുഹൃത്തായ ജോളിയെ ജയശ്രീ സംശയിച്ചിരുന്നില്ല എന്നാണ് സൂചന.

സ്വത്തുകള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്തി കൊണ്ടുള്ള വ്യാജ ഒസ്യത്ത് തയ്യാറാക്കിയതില്‍ ജയശ്രീയുടെ ഇടപെടലുണ്ടായിരുന്നുവെന്നാണ് സൂചന. അടുത്തബന്ധം പുലര്‍ത്തിയ ജയശ്രീയുടെ മകളേയും ജോളി രണ്ട് വട്ടം കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന വിവരം അന്വേഷണ സംഘത്തെ പോലും അമ്പരിപ്പിച്ചിട്ടുണ്ട്.

തഹസില്‍ദാര്‍ ജയശ്രീയുടെ മകള്‍, മുന്‍ഭര്‍ത്താവായ റോയിയുടെ സഹോദരി റെ‍ഞ്ചിയുടെ മകള്‍ എന്നിവരെ കൂടാതെ മൂന്നാമതൊരു പെണ്‍കുട്ടിയെ കൂടി ജോളി വധിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. റോയിയുടെ ബന്ധുവായ മാര്‍ട്ടിന്‍റെ മകളെയാണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

0Shares