കാസർകോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബി.എസ്.എൻ.എൽ ഡിവിഷണല്‍ എഞ്ചിനിയർ വെട്ടേറ്റ് മരിച്ചു. കാസര്‍കോട് ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ മല്ലം അനമജിലു സ്വദേശി സുധാകരന്‍ (54)ണ് മരിച്ചത്.
ചൊവ്വാഴ്ച സന്ധ്യയോടെ ബസ്സിൽനിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കുമ്പളയിൽ ഒരാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. മല്ലം സ്വദേശി രാധാകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. ഇയാൾ ബി.എസ്.എൻ.എൽ ഡിവിഷണല്‍ എഞ്ചിനിയറുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചയാളാണെന്നും പറയപ്പെടുന്നു. സ്വത്ത് സംബന്ധമായ തർക്കമാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണം എന്നാണ് വിവരം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബി.എസ്.എൻ.എൽ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടികൊന്നു; സംഭവം കാസർകോട്ടെ മല്ലയിൽ; കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചയാൾ ട്രെയിൻ തട്ടി മരിച്ചനിലയിൽ